മുതുകുളം: കണ്ടല്ലൂർ പുതിയവിള നാഗേഷ് ഭവനിൽ നാഗേഷിനെ 20 ലിറ്റർ കോടയും ഒരു ലിറ്റർ ചാരായവുമായി കനകക്കുന്ന് പൊലീസ് പിടികൂടി.
വീടിനോട് ചേർന്ന ഷെഡിലാണ് ഇവ സൂക്ഷിച്ചിരുന്നത്. വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കനകക്കുന്ന് സി.ഐ കിരണിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ സന്തോഷ്, സി.പി.ഒമാരായ ശ്യാംകുമാർ, റയ് ഹാസ്, ഷാനവാസ് എന്നിവരാണ് റെയ്ഡ് നടത്തിയത്.