മുതുകുളം : ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എൽ.ഡി.എഫ് നേത്യത്വത്തിൽ മുതുകുളം പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ സി.പി.എം കാർത്തികപ്പള്ളി ഏരിയാ കമ്മിറ്റിയംഗം കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ .എൻ ശിവരാമൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ഷാനി, പ്രമോദ് , എൻ. ദേവാനുജൻ, കെ.ജി.രാംമോഹൻ , കെ.ശിവശങ്കരൻ , കെ.പരമേശ്വരൻപിള്ള, ഗീതാ ശ്രീജി , ബിന്ദു സുഭാഷ് എന്നിവർ സംസാരിച്ചു.