അമ്പലപ്പുഴ: പായൽക്കുളങ്ങര കിഴക്കേ വീട് ക്ഷേത്രത്തിൽ നിവേദ്യാവശ്യത്തിന് ഉപയോഗിക്കുന്ന മൂന്ന് ഉരുളികൾ മോഷണം പോയി. കഴുകി വൃത്തിയാക്കിയതിനു ശേഷം തിടപ്പള്ളിയിൽ വച്ചിരുന്ന ഉരുളികളാണ് പകൽ സമയം നഷ്ടപ്പെട്ടത്. അമ്പലപ്പുഴ പൊലീസ് കേസെടുത്തു.