adarikkunnu

മുതുകുളം : മികച്ച ക്ഷീര കർഷകരെ മുതുകുളം വടക്ക് ബ്രദേഴ്സ് വായനശാലയുടെ ആഭിമുഖ്യത്തിൽക്ഷീരദിനത്തിൽ ആദരിച്ചു. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ വിജയകുമാർ ഉദ്ഘാടനം ചെയ്തു. എസ്. മോഹൻദാസ്‌ കുറുപ്പ്, എസ്.ശ്രീദേവി, കെ. ശ്രീകൃഷ്ണകുമാർ, വി.സുദർശനൻ പിള്ള, പി.അരവിന്ദാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.