bharanikkavu-block

ചാരുംമൂട് : ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ആശാ വർക്കർമാർക്ക് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു.

പ്രസിഡന്റ് എസ്.രജനി വിതരണോദ്ഘാടനം നിർവ്വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.സുമ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജി.വേണു, കെ.ദീപ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സിനൂഖാൻ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എം.ഹാഷിർ, ആർ.സുജ അംഗങ്ങളായ എസ്.രാജേഷ്, സുരേഷ് തോമസ് നൈനാൻ , ശ്യാമളാ ദേവി, പ്രസന്ന, സെക്രട്ടറി ദിൽഷാദ്, ജോയിന്റ് ബി.ഡി.ഒ കെ.ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.