കുട്ടനാട് : എല്ലാ ഭവനങ്ങളിലും ഒരു മരം എന്ന എസ്.എൻ.ഡി.പി യോഗത്തിന്റെ ആഹ്വാനപ്രകാരം കുട്ടനാട് യൂണിയനിലെ എല്ലാ ഭവനങ്ങളിലും വീട്ടിൽ ഒരു മരം പദ്ധതിക്ക് ലോക പരിസ്ഥിതി ദിനമായ ഇന്ന് തുടക്കം കുറിക്കും.വൈകിട്ട് മൂന്നിന് യൂണിയൻ പ്രാർത്ഥനാ മന്ദിര ഹാളിൽ വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം യൂണിയൻ ചെയർമാൻ പി.വി.ബിനേഷ് നിർവ്വഹിക്കും വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും കൺവീനർ സന്തോഷ് ശാന്തി, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ എ.കെ.ഗോപിദാസ്, എം.പി.പ്രമോദ്, ടി.എസ്. പ്രദീപ് കുമാർ , അഡ്വ.എസ്.അജേഷ് കുമാർ , പി.ബി.ദിലീപ്, കെ.കെ.പൊന്നപ്പൻ , പോഷക സംഘടനാ ഭാരവാഹികളായ കെ.പി.സുബീഷ്, പി.ആർ.രതീഷ് , ലേഖ ജയപ്രകാശ്, സജിനി മോഹൻ ,ഗോകുൽദാസ്, എസ്.ശരത്ത് എന്നിവർ പങ്കെടുക്കും