മാവേലിക്കര : ചെട്ടികുളങ്ങര ദേവീക്ഷേത്ര ഭരണ സമിതിയായ ശ്രീദേവിവിലാസം ഹിന്ദുമത കൺവൻഷൻ ട്രസ്റ്റ് രണ്ടാം ഘട്ട കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പതിമൂന്ന് കരകളിലെ പതിനായിരം വീടുകളിൽ ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും. ഇതിനുള്ള മരുന്നുകൾ കുറിച്ചി ഹോമിയോ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ഹരികുമാർ ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ പ്രസിഡന്റ് എം.കെ.രാജീവിന് കൈമാറി. ചടങ്ങിൽ സെക്രട്ടറി എം.മനോജ് കുമാർ, വൈസ് പ്രസിഡന്റ് പി.കെ റജികുമാർ, എക്സിക്യുട്ടിവ് അംഗം ബി.ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.