ചാരുംമൂട് : കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയിൽ താമരക്കുളം പഞ്ചായത്തിലെ 20 ഓളം വീടുകളിൽ വീണ്ടും വെള്ളം കയറി. വീട്ടുകാരെ മാറ്റി പാർപ്പിക്കുന്നതിനായി ചത്തിയറ ഗവ.എൽ.പി.എസിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പ്രദേശത്ത് വ്യാപകമായ കൃഷി നാശവുമുണ്ടായി. സമീപത്തെ തോട് കരകവിഞ്ഞൊഴുകുന്നതും വയലിൽ വെള്ളം നിറയുന്നതുമാണ് വീടുകളിൽ വെള്ളം കയറാൻ കാരണം. കഴിഞ്ഞ മാസമുണ്ടായ കനത്ത മഴയിലും വീടുകളിൽ വെള്ളം കയറിയതിനാൽ വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇവർ വീടുകളിലേക്ക് തിരികെയെത്തിയത്.