പൂച്ചാക്കൽ: ശ്രീകണ്ഠേശ്വരം ശ്രീനാരായണ ബി.എഡ്. കോളേജിൽ കൊവിഡ് കരുതൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം എം.എം.ആരിഫ് എം.പി നിർവ്വഹിച്ചു. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സന്തോഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.എം. പ്രമോദ്, ജനപ്രതിനിധികളായ രാജേഷ് വിവേകാനന്ദ, മിഥുൻ ലാൽ, സി.പി.വിനോദ്കുമാർ, അഡ്വ: എസ്.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.