ചാരുംമൂട് : വള്ളികുന്നത്ത് പെൺകുട്ടികളടക്കമുള്ള യൂത്ത് കോൺഗ്രസ്-കെ.എസ്. യു പ്രവർത്തകർക്കു നേരെ നടന്ന അതിക്രമം അംഗീകരിക്കാനാവില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു. അക്രമത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് മാവേലിക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുത്താര രാജിനെ ഇന്നലെ വൈകിട്ട് ചാരുംമൂട് പറയംകുളത്തുള്ള വീട്ടിലെത്തി അദ്ദേഹം സന്ദർശിച്ചു.
സഹായം ആവശ്യമുള്ളതറിഞ്ഞാണ് ഭക്ഷ്യക്കിറ്റുകളുമായി ഇവർ എത്തിയത്. എന്നാൽ സ്വന്തം ഉത്തരവാദിത്വം നിർവ്വഹിക്കാൻ കഴിയാതെ വന്ന സി.പി.എം പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ സെക്ട്രൽ മജിസ്രേറ്റിന്റെയും പൊലീസിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു ഇവരെ മർദ്ദിച്ചത്. പൊലീസ് കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നിയമസഭയ്ക്കകത്തും പുറത്തും പ്രശ്നം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ,പഞ്ചായത്തംഗം രജിത അളകനന്ദ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെകട്ടറി അരിതബാബു, നേതാക്കളായ മനു ഫിലിപ്പ്, റിയാസ് പത്തിശ്ശേരിൽ, റമീസ് ചാരുംമൂട് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.