ആലപ്പുഴ: പരിസ്ഥിതി സംരക്ഷണ ദൗത്യ സേന ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വൃക്ഷത്തൈ നട്ടു. ഹോമിയോപ്പതി ഡി.എം.ഒ ജെ. ബോബൻ ഉദ്ഘാടനം ചെയ്തു. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു . റെയിൽവേ മാനേജർ വർഗീസ് കുരുവിള, വിജീഷ് നെടുമ്പ്രക്കാട് , കെ.മന്മഥൻവയലാർ, ആന്റണി വേമ്പനാട്,രാഖി ,സിന്ധു എന്നിവർ പങ്കെടുത്തു.