ആലപ്പുഴ: ജെ.എസ്.എസ്. സ്ഥാപക നേതാവ് കെ.ആർ.ഗൗരിഅമ്മയ്ക്ക് സ്മാരകം നിർമ്മിക്കാൻ ബഡ്ജറ്റിൽ തുക നീക്കിവച്ച സർക്കാരിെ ജെ.എസ്.എസ് രാജൻ ബാബു വിഭാഗം ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. ഇതിനു വേണ്ടി മുൻ കൈ എടുത്ത മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, സജി ചെറിയാൻ എന്നിവരെ അഭിനന്ദിക്കുന്നതായി സെക്രട്ടറി പി.രാജു പറഞ്ഞു.