photo
കെ.വി.എം ആശുപത്രിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സൗജന്യ വൃക്ഷത്തൈവിതരണോദ്ഘാടനം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.കെ. ശശിധരന് കൈമാറി ന്യൂറോസർജറി വിഭാഗം മേധാവി ഡോ. അവിനാശ് ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: കെ.വി.എം ആശുപത്രിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ വൃക്ഷ തൈവിതരണം നടത്തി. ആശുപത്രി ന്യൂറോസർജറി വിഭാഗം മേധാവി ഡോ. അവിനാശ് ഹരിദാസ് വിതരണോദ്ഘാടനം നിർവഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.കെ. ശശിധരൻ, ഓപ്പറേഷൻസ് മാനേജർ ബിജി ജേക്കബ്, നഴ്സിംഗ് സൂപ്രണ്ട് സബിയ ബീവി, പബ്ലിക് റിലേഷൻസ് മാനേജർ വി.ജെ. രശ്മി, പി.ആർ.ഒമാരായ ആശാലത, സൂരജ് നാരായണൻ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു. ആശുപത്രി ജീവനക്കാർ, ആശുപത്രിയിൽ എത്തിയ രോഗികൾ, കൂട്ടിരിപ്പുകാർ, ഓട്ടോറിക്ഷാ തൊഴിലാളികൾ എന്നിവർക്കാണ് വൃക്ഷത്തൈകൾ വിതരണം ചെയ്തത്.