ഹരിപ്പാട്: ഗാന്ധിഭവൻ സ്‌നേഹവീട് അന്തേവാസികളായ അമ്മമാർക്ക് വിഷുകൈനീട്ടമായി ലഭിച്ച പണം പരിസ്ഥിതി ദിനാചാരണത്തിന് നൽകി. ഗാന്ധിഭവൻ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി പരിപാടി അങ്ങനെ അമ്മമാരുടെ കരുതൽ കൊണ്ട് ശ്രദ്ധേയമായി. ആനാരി പുതുശേരി എൽ. പി. എസിൽ ആണ് ചടങ്ങ് നടന്നത്. അവിടുത്തെ കുഞ്ഞു മക്കൾക്ക് സന്തോഷം പകരാൻ ഗാർഡൻ ഒരുക്കിയാണ് അമ്മുമ്മമാർ സമ്മാനം നൽകിയത്. വിവിധ ഫലവൃക്ഷ തൈകളും ചെടികളും ചെടിച്ചട്ടികളും സമ്മാനിച്ചു. ഗാന്ധിഭവൻ ഡയറക്ടർ മുഹമ്മദ് ഷമീർ ഒപ്പം കൊവിഡ് മാനദന്ധങ്ങൾ പാലിച്ചാണ് സ്നേഹവീട്ടിലെ ജാനകി അമ്മയും ചിത്രദേവിയും കൊച്ചുമോനും എത്തി ഹെഡ്‌മിസ്ട്രസ് സിന്ധു ബാലരാമനു ചെടികൾ സമ്മാനിച്ചത്. തങ്ങൾക്ക് ലഭിച്ച അമൂല്യമായ സമ്മാനമാണിതെന്ന് ഹെഡ്‌മിസ്ട്രസ് പറഞ്ഞു. ഗാന്ധിഭവൻ സ്‌നേഹവീട് ഭാരവാഹികളായ ജി. രവീന്ദ്രൻപിള്ള, അബി ഹരിപ്പാട്, സുന്ദരം പ്രഭാകർ, ശ്യാം പായിപ്പാട്, അധ്യാപകരായ മുനീർ, സൗമ്യ എന്നിവർ പങ്കെടുത്തു. ഗാന്ധിഭവൻ സ്നേഹവീട്ടിൽ നടന്ന വൃക്ഷതൈ നടീൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. എം. എം അനസ്അലി നിർവഹിച്ചു