ഹരിപ്പാട് : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എം.എൽ.എ ഫണ്ടിൽ നിന്ന് 525 പൾസ് ഓക്സീമീറ്ററും 1000 പി.പി.ഇ കിറ്റുകളും വാങ്ങി പഞ്ചായത്ത്,മുനിസിപ്പൽ അധികൃതർക്ക് നൽകാൻ ജില്ലാ കളക്ടറോട് രമേശ് ചെന്നിത്തല നിർദേശിച്ചു. ഇതിന്റെ നടപടികൾ പൂർത്തീകരിക്കുന്നതിനായി ബോക്ക് ഓഫീസറെ ചുമതലപ്പെടുത്തിയതായി കളക്ടറേറ്റിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി രമേശ് ചെന്നിത്തല അറിയിച്ചു