s
എസ്.എൻ.ഡി.പി യോഗം കന്നിമേൽ 394ാം നമ്പർ തയ്യിൽ പരമു മെമ്മോറിയൽ ശാഖയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ശാഖാ സെക്രട്ടറി പി.കെ.ദിനേശ് ഉദ്ഘാടനം ചെയ്യുന്നു

വള്ളികുന്നം: ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കന്നിമേൽ 394ാം നമ്പർ തയ്യിൽ പരമു മെമ്മോറിയൽ ശാഖയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും കൊവിഡ് ബാധിത കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണവും നടന്നു. ശാഖാ സെക്രട്ടറി പി.കെ.ദിനേശ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് വൈ.വിനു അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം സെക്രട്ടറി അനിത, പ്രസിഡൻ്റ് ഷീബ, യൂത്ത് മൂമെൻ്റ് സെക്രട്ടറി ഷാൽ, പ്രസിഡൻ്റ് മഹേഷ്, സുജിത്ത്, അശോകൻ, ഷാജിമോൻ, മണികണ്ഠൻ, സജീവ്, പങ്കജാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.