ഹരിപ്പാട്: സബർമതി സ്പെഷ്യൽ സ്കൂളിന്റെ പുതിയ അദ്ധ്യയന വർഷത്തെ പ്രവർത്തനം ഓൺലൈൻ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. രമേശ് ചെന്നിത്തല എം.എൽ.എ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. കൊവിഡ് മഹാമാരിയുടെ ഭീതികളൊഴിഞ്ഞ് എത്രയും വേഗം സ്കൂളുകളിലേക്ക് തിരികെയെത്താൻ കുട്ടികൾക്കാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. സബർമതി ചെയർമാൻ ജോൺ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതിയംഗങ്ങളായ സി. രാജലക്ഷ്മി, ഷംസുദ്ദീൻ കായിപ്പുറം, അബ്ബാദ് ലുത്ഫി, പ്രിൻസിപ്പൽ എസ്. ശ്രീലക്ഷ്മി, സൂപ്പർവൈസർ കെ.എൽ ശാന്തമ്മ തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ ഗാനാലാപനവും നൃത്താവതരണവും നടന്നു.