ഹരിപ്പാട് : വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പരിസ്ഥിതിദിനാഘോഷം നടന്നു. സംസ്ഥാന കൃഷിവകുപ്പ് നടപ്പാലാക്കുന്ന 'ഒരു കോടി ഫല വൃക്ഷ തൈകളുടെ വിതരണവും പരിപാലനവും ' എന്ന പദ്ധതിയുടെ ഹരിപ്പാട് നിയോജക മണ്ഡലതല ഉദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ എ നിർവഹിച്ചു . തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിനോദ്കുമാർ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിമിണി രാജു , ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ടി.എസ് താഹ എന്നിവർ സംസാരിച്ചു.ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ് ,തൃക്കുന്നപ്പുഴ കൃഷി ഓഫീസർ എസ് ദേവിക എന്നിവർ പങ്കെടുത്തു .

തൃക്കുന്നപ്പുഴ ഗവ.എൽ.പി. സ്കൂളിൽ പരിസ്ഥിതി ദിനാചരണം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. പരിസ്ഥിതി പ്രവർത്തകനായ സി.ആർ നീലകണ്ഠൻ , കവി ഇഞ്ചക്കാട് ബാലചന്ദ്രൻ , തിരുവനന്തപുരം മോഡൽ കോളേജ് പ്രിൻസിപ്പൽ കാർത്തിക് ശശി , തൃക്കുന്നപ്പുഴ പ്രസന്നൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധിലാൽ തൃക്കുന്നപ്പുഴ ,വാർഡ് മെമ്പർ ലഞ്ചു എന്നിവർ സംസാരിച്ചു.അദ്ധ്യാപകരായ മുഹമ്മദ് ഷാഫി ,രാജി , ഹസീന ,ആര്യ , രക്ഷകർത്താക്കളായ ഓമനക്കുട്ടൻ ,കിഷോർ എന്നിവർ നേതൃത്വം നൽകി.

യൂത്ത്കോൺഗ്രസ് തൃക്കുന്നപ്പുഴ നോർത്ത്മണ്ഡലം മൂന്നാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതിദിനാഘോഷത്തിന് യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി മിഥുൻ മുരളി, വാർഡ് കമ്മിറ്റി അംഗങ്ങളായ അഭയ് റോയി,അനന്തനാരയണൻ,അഭിമന്യു ഹരിദാസ് തുടങ്ങിയവർ നേതൃത്വം നൽകി.

കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് 5-ാം വാർഡിന്റെ നേതൃത്വത്തിൽ "ഓർമ്മയ്ക്കായി ഒരു തണൽമരം" എന്ന പരിപാടി കാർത്തികപ്പള്ളി ഫാമിലി ഹെൽത്ത് സെൻ്റർ അങ്കണത്തിൽ മെഡിക്കൽ ഓഫീസർ ഡോ. ലാവണ്യരോഹിത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ആർ.റോഷിൻ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി. എം സുനിൽ , സന്നദ്ധ പ്രവർത്തകരായ അഭിനവ്, ഉഷാകുമാരി, ജയസുധ,ഷീജാ വർഗ്ഗീസ്, സിനി എന്നിവർ പങ്കെടുത്തു.

പൊത്തപ്പള്ളി കെ. കെ. കെ. വി. എം എൽ. പി സ്കൂളിൽ പി.ടി.എ പ്രസിഡൻ്റ് പി.ജി ഗിരിഷ്, എച്ച്. എം. ലക്ഷ്മിപണിക്കർ ,ടിച്ചർമാരായ സുജ, സുമി എന്നിവരുടെ നേതൃത്വത്തിൽ ഫല വൃക്ഷത്തൈ നട്ടു.

ചിങ്ങോലി സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1887ന്റെ നേതൃത്വത്തിൽ നടന്ന വൃക്ഷത്തൈ വിതരണം പ്രസിഡൻ്റ് കെ .പി.പ്രസാദ് ഉദ്ഘാടനം ചെയ്തു,മനു ദിവാകരൻ ,ഗോപാലകൃഷ്ണൻ ,പ്രസന്നൻ, ബിന്ദു .വി.എസ് ,സന്ധ്യാദേവി എന്നിവർ പങ്കെടുത്തു.

കരുവാറ്റ അശ്രയ ചാരിറ്റബിൾ സൊസൈറ്റിയിൽ ചെയർമാൻ സുരേഷ് കളരിക്കൽ വൃക്ഷത്തൈ നട്ടു . റഷീദ്, മനു,അഖിൽഷാജി, സുനിൽകുമാർ വിഷ്ണു വി.എം, എ.എം.നസീർ, ശ്രീലേഖ മനു, അഹമ്മദ്‌,നിഷി എന്നിവർ സംസാരിച്ചു.