a
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെറുകോൽ ശ്രീശുഭാനന്ദാശ്രമം പരമാദ്ധ്യക്ഷൻ ദേവാനന്ദ ഗുരു പത്ത് ലക്ഷം രൂപയുടെ ചെക്ക് മന്ത്രി സജി ചെറിയാന് കൈമാറുന്നു

മാവേലിക്കര: ആത്മബോധോദയ സംഘത്തിന്റെ കേന്ദ്രസ്ഥാപനമായ ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ മന്ത്രി സജി ചെറിയാന് സ്വീകരണം നൽകി. തുടർന്ന് നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആശ്രമ പരമാദ്ധ്യക്ഷൻ ദേവാനന്ദ ഗുരു പത്ത് ലക്ഷം രൂപയുടെ ചെക്ക് മന്ത്രിക്ക് കൈമാറി. ആശ്രമ അംഗമായ മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്‌നകുമാരി, ആശ്രമം സെക്രട്ടറി ഗീതാനന്ദൻ സ്വാമി, ശുഭാനന്ദദർശനം മാസിക ചീഫ് എഡി​റ്റർ ധർമ്മീതീർത്ഥപർ സ്വാമി എന്നിവരും സംസാരിച്ചു.