അമ്പലപ്പുഴ: പി .കെ. മെമ്മോറിയൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എം. വി. പ്രിയ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകനും വനമിത്ര അവാർഡ് ജേതാവുമായ ജി. രാധാകൃഷ്ണനെ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കവിതാ രവികുമാർ ആദരിച്ചു. ഗ്രന്ഥശാലാ പ്രസിഡൻ്റ് കെ .പി .കൃഷ്ണദാസ് അദ്ധ്യക്ഷതവഹിച്ചു.ജനപ്രതിനിധികളായ ജി. വേണുലാൽ, ആർ .ജയരാജ്, വി. അനിത, സുഷമരാജീവ്, ഗ്രന്ഥശാല സെക്രട്ടറി എൻ. എസ്. ഗോപാലകൃഷ്ണൻ, എ. ഓമനക്കുട്ടൻ, കെ. ഗോപി, വി .രംഗൻ, എം. നാജ, ബി. ശ്രീകുമാർ എന്നിവർ പരിസ്ഥിതി സന്ദേശം നൽകി. .