ആലപ്പുഴ: കഴിഞ്ഞ ദിവസം കളർകോട് പക്കി ജംഗ്ഷനിൽ അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സമീഷിന്റെ ചികിത്സാചെലവിന് പണം കണ്ടെത്തുന്നതിനായി സഹായ സമിതി രൂപീകരിച്ചു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് സമീഷിനെ വിദഗ്ദ്ധചികിത്സക്കായി അമൃത ആശുപത്രിയിലേക്ക് മാറ്റി.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തുന്നത്.ചികിത്സയ്ക്ക് 20 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.നിർദ്ധന കുടുംബാംഗമായ സമീഷിന്റെ ചികിത്സാ ചെലവിന് പണം കണ്ടെത്താൻ പ്രദേശത്തെ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സമിതികളും മുൻകൈയെടുത്താണ് സഹായ സമിതി രൂപീകരിച്ചത്. എ.എം.ആരിഫ് എംപി, എച്ച്.സലാം എം.എച. എ (രക്ഷാധികാരികൾ) ,ആലപ്പുഴ നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് (ചെയർപേഴ്‌സൺ),ഗവ മുഹമ്മദൻസ് ഗേൾസ് ഹൈസ്‌കൂൾ അദ്ധ്യാപകൻ എസ്.പ്രദീപ് (കൺവീനർ) എന്നിവരാണ് സമിതി ഭാരവാഹികൾ. ഫെഡറൽ ബാങ്കിന്റെ കളർകോട് ശാഖയിൽ സമീഷിന്റെ അമ്മ ഷീലയുടെയും സമിതി കൺവീനർ പ്രദീപിന്റെയും പേരിൽ 12690100265689നമ്പരായി (IFSC-FDRL0001269) അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഗൂഗിൾ പേ(ഷീല 9142484369)

.