miniii
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 'ഭൂമിക്കൊരു പുതപ്പ്' പദ്ധതിയുടെ ഉദ്ഘാടനം വൃക്ഷത്തൈ നട്ട് മന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു

ആലപ്പുഴ : പ്രകൃതിയെ സംരക്ഷിച്ചാലേ മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങൾക്കും പരിഹാരം കാണാനാകൂവെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 'ഭൂമിക്കൊരു പുതപ്പ്' പദ്ധതിയുടെ ഉദ്ഘാടനം വൃക്ഷത്തൈ നട്ട് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ. ശോഭ, വത്സല മോഹൻ, എം.വി. പ്രിയ ടീച്ചർ, അഡ്വ. ടി.എസ്. താഹ, ജില്ല പഞ്ചായത്തംഗങ്ങളായ അഡ്വ. പി.എസ്. ഷാജി, വി. ഉത്തമൻ, അഡ്വ. ആർ. റിയാസ്, സെക്രട്ടറി കെ.ആർ. ദേവദാസ് എന്നിവർ പങ്കെടുത്തു.

-