മാരാരിക്കുളം: എസ്.എൻ.ഡി.പി യോഗത്തിന്റെ ഗുരു കാരുണ്യം പദ്ധതിയിലുൾപ്പെടുത്തി അമ്പലപ്പുഴ യൂണിയന്റെ സഹായത്തോടെ ഡോ. പൽപ്പു മെമ്മോറിയൽ 6334-ാം നമ്പർ ശാഖയിൽ കീഴിൽ നടന്ന കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം അമ്പലപ്പുഴ യൂണിയൻ കൗൺസിലർ പി.വി. രമേശൻ നിർവഹിച്ചു. ശാഖയോഗം ചെയർമാൻ സാലിരാജൻ, വൈസ് ചെയർപേഴ്‌സൻ കെ.എൻ.ഷൈലജ, കൺവീനർ വി.ആർ.ശുഭപാലൻ, യൂണിയൻ കൗൺസിലർ കെ.പി.അരവിന്ദക്ഷൻ എന്നിവർ പങ്കെടുത്തു.