ആലപ്പുഴ: പരസ്യമായി കഞ്ചാവ് ഉപയോഗിക്കുന്ന വിവരം പൊലീസിനെ അറിയിച്ചതിന്റെ വൈരാഗ്യത്തിൽ വീട്ടമ്മയേയും ഭർത്താവിനെയും തടഞ്ഞുനിർത്തി ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ തലവടി സ്വദേശി ഹുനൈസിനെ(20)യാണ് പട്ടികജാതി-പട്ടികവർഗ അതിക്രമനിവാരണ നിയമപ്രകാരം ഡിവൈ എസ്.പി ഡി.കെ.പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ളസംഘം അറസ്റ്റുചെയ്തത്. പ്രതിയടക്കമുള്ളവർ കഞ്ചാവ് ഉപയോഗിക്കുന്ന വിവരംപൊലീസിനെ അറിയിച്ച വിരോധത്തിലാണ് കഴിഞ്ഞ ജനുവരിയിൽ കലവൂരിൽ വച്ച് പ്രതിയും സംഘവും ദമ്പതികളെ ആക്രമിച്ചത്. സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഹുനൈസിനെ റിമാൻഡ് ചെയ്തു. നോർത്ത് സ്റ്റേഷൻ സി.പി.ഒമാരായ വിഷ്ണു, ബിനുമോൻ, സാഗർ, വികാസ്
ആന്റണി, ശ്യാം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.