lalitha

പൂച്ചാക്കൽ : പറമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്നവർക്ക് കുടിവെള്ളം കൊടുക്കുവാൻ പോയ വീട്ടമ്മ പാമ്പുകടിയേറ്റു മരിച്ചു. പാണാവള്ളി നാലാം വാർഡ് വാഴത്തറ വെളിക്ക് സമീപം വിഷ്ണുഭവനിൽ പരേതനായ വേണുവിന്റെ ഭാര്യ ലളിത ( 51) യാണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവം. ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മാസം മുമ്പാണ് ഭർത്താവ് മരിച്ചത്. സംസ്കാരം ഇന്ന് . മക്കൾ: വിഷ്ണു, വിനിമോൾ. മരുമക്കൾ: കൃഷ്ണേന്ദു, രാജേഷ്.