a
ചെട്ടികുളങ്ങര ഈരേഴ വടക്ക് നിന്ന് പിടിച്ചെടുത്ത കോട എക്സൈസ് ഉദ്യോഗസ്ഥർ നശിപ്പിക്കുന്നു

മാവേലിക്കര: ചെട്ടികുളങ്ങരയിൽ നിന്ന് മാവേലിക്കര എക്സൈസ് 220 ലിറ്റർ കോട പിടിച്ചെടുത്തു. ചാരായം വാറ്റുന്നതിനായി വീട്ടിൽ അലൂമിനിയം പാത്രങ്ങളിലും ബക്കറ്റുകളിലുമായി സൂക്ഷിച്ചിരുന്ന 220 ലിറ്റർ കോടയാണ് പിടിച്ചത്. എക്സൈസ് സി.ഐ ആർ.മനോജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഈരേഴ വടക്ക് ശ്രീജിസദനം വീട്ടിൽ ശ്രീകുമാർ, ജോക്കർ ഷിബു എന്ന ഷിബു എന്നിവർക്കെതി​രെ കേസെടുത്തു. എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ എം.കെ.ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബാബു ഡാനിയേൽ, റ്റി.ജിയേഷ്, റിയാസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പിടിച്ചെടുത്ത കോട നശിപ്പിച്ചതായി എക്സൈസ് അറിയിച്ചു.