കുട്ടനാട് : ഹരിതം - സഹകരണം പദ്ധതിയുടെ ഭാഗമായി രാമങ്കരി സർവ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന വൃക്ഷത്തൈ നടീൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോബി തോമസ് അദ്ധ്യക്ഷനായി. രാമങ്കരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രാജേന്ദ്രകുമാർ മുഖ്യ പ്രഭാഷണം നടത്തി. ബോർഡംഗങ്ങളായ മഞ്ജു രാജപ്പൻ എൻ.ഐ.തോമസ് നീണ്ടിശ്ശേരി, കെ.കെ.ജോസഫ്, എൻ.നീലകണഠപ്പിള്ള, ലീലാമ്മ മാത്യു, ജേക്കബ് നെല്ലുവേലിൽ, പി.സി.ജയചന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു