maram
എസ്.എൻ.ഡി​.പി​ യോഗം കുട്ടനാട് യൂണിയനിൽ 'വീട്ടിൽ ഒരു മരം

ആലപ്പുഴ : എസ്.എൻ.ഡി​.പി​ യോഗം കുട്ടനാട് യൂണിയനിൽ 'വീട്ടിൽ ഒരു മരം" പദ്ധതിക്ക് തുടക്കമായി. യൂണിയൻ പ്രാർത്ഥനാ മന്ദിര ഹാളിൽ വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം യൂണിയൻ കൺവീനർ സന്തോഷ് ശാന്തി നിർവഹിച്ചു. വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. പോഷക സംഘടനാ ഭാരവാഹികളായകെ.പി.സുബീഷ്, പി.ആർ.രതീഷ് , ഷിനുമോൻ, ടി.എസ്.ഗോകുൽദാസ്, ടി.ആർ.അനീഷ്, എസ്.അനന്തു, സുമേഷ്, പ്രദീപ്, ജമീല മോഹൻദാസ് , ബീനാ സാബു എന്നിവർ പങ്കെടുത്തു.