ormamaram
ആലപ്പുഴ നഗരസഭയി​ൽ ടി വി തോമസിന്റെ സ്മരണക്കായി എച്ച്.സലാം എം എൽ എ ഓർമ്മമരം നടുന്നു

ആലപ്പുഴ : അന്തരിച്ച അദ്ധ്യക്ഷർക്കായി പരിസ്ഥിതി ദി​നത്തി​ൽ ഓർമ്മമരങ്ങൾ നട്ട് ആലപ്പുഴ നഗരസഭ. ശതാബ്‌ദി മന്ദിരം വളപ്പിൽ നടന്ന "ഓർമ്മകൾക്കെന്ത് സുഗന്ധം" എന്ന ചടങ്ങിൽ ടി.വി തോമസിന്റെ സ്മരണക്കായി എച്ച്.സലാം എം.എൽ.എ യും വി.കെ.സോമന്റെ സ്മരണക്കായി പി.പി.ചിത്തരഞ്ജൻ എം.എൽ.എ യും ഓർമ്മമരങ്ങൾ നട്ടു . കെ പി രാമചന്ദ്രൻ നായരുടെ ഓർമ്മയ്ക്കായി​ മരം നട്ടത് നഗരസഭ അദ്ധ്യക്ഷ സൗമ്യരാജാണ്. മുഹമ്മദ് ജാഫർ ഹുസൈൻ സേട്ടിന്റെ ഓർമ്മക്കായി വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ മരം നട്ടു .

മുൻ ചെയർമാൻ കെ എസ് ജനാർദ്ദനനായി​ മുൻ ചെയർമാനും അദ്ദേഹത്തിന്റെ മകനുമായ സോണി ജെ കല്യാൺകുമാറും എൻ.അരവിന്ദാക്ഷനായി മുൻ എം.എൽ.എ എ.എ.ഷുക്കൂറും എം.ഉസ്മാനായി തോമസ് ജോസഫും ഓർമ്മമരങ്ങൾ നട്ടു .

വിവിധ കക്ഷി നേതാക്കളായ എം ആർ പ്രേം , ഡി.പി. മധു,നസീർ പുന്നക്കൽ , എം.ജി.സതീദേവി , ഹരികൃഷ്ണൻ , സലിം മുല്ലാത്ത് , രതീഷ് പി , ഹെൽത്ത് ഓഫിസർ വർഗീസ് ' കെ.പി.തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു