മാവേലിക്കര: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണിക്കാവ് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ വിതരണം നടത്തി. പരിസ്ഥിതി പ്രവർത്തകനും വനമിത്ര അവാർഡ് ജേതാവുമായ ഡോ.ഷൈജു ഖാലിദിന് പുളി മരത്തൈ നൽകിക്കൊണ്ട് മാവേലിക്കര സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ പാട്രിക് ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചത്. ബാങ്ക് പ്രസിഡന്റ് കോശി അലക്സ് അധ്യക്ഷനായി. സെക്രട്ടറി കെ.എസ് ജയപ്രകാശ്, ശശിധരൻ നായർ എന്നിവർ സംസാരിച്ചു.