മുതുകുളം : എസ്.എൻ.ഡി.പി.യോഗം ചേപ്പാട് യൂണിയനിലെ മുതുകുളം 317-ാം നമ്പർ ശാഖായോഗത്തിൽ ഗുരുകാരുണ്യം പദ്ധതി പ്രകാരം ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ശാഖായോഗം പ്രസിഡന്റ് പി.ത്യാഗരാജൻ, വൈസ് പ്രസിഡന്റ് കെ.പി.ശ്രീകുമാർ, സെക്രട്ടറി ആർ.ശശിധരൻ, കമ്മിറ്റി അംഗം ആർ.രാജീവ് എന്നിവർ നേതൃത്വം നൽകി.