photo
കൊവിഡ് ദുരിതമനുഭവിക്കുന്നവർക്കായി ത്രിവേണി ബോയ്‌സ് ആർട്സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിക്കുന്നു

ആലപ്പുഴ: ത്രിവേണി ബോയ്‌സ് ആർട്സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്കുള്ള ഭക്ഷണസാധനം വിതരണം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.ജി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് വി.കെ.നാസറുദ്ദീൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, എ.ഷാനവാസ്, കൗൺസിലർ ബി.നസീർ, മുൻ കൗൺസിലർ കെ.ജെ.പ്രവീൺ എന്നിവർ പങ്കെടുത്തു