കറ്റാനം: കേരളാ പ്രവാസി അസോസിയേഷൻ ഭരണിക്കാവ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന പ്രവാസി കുടുംബങ്ങൾക്കും മറ്റ് രോഗികൾക്കും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കറ്റാനം നാമ്പു കുളങ്ങരയിൽ നടന്ന ചടങ്ങിൽ ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദീപ വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സൽമാൻ ജില്ലാ എക്സിക്യുട്ടീവ് അംഗം അനിൽ ജോസഫ് മാത്യൂ എന്നിവർ സംസാരിച്ചു. ഷാജി, ഷാനവാസ്, സജിന, മുഹമ്മദ്, ഷാജഹാൻ, റജി മാത്യൂ,മധു എന്നിവർ ഗ്രാമപഞ്ചായത്ത് വാർഡുകളിൽ വിതരണത്തിന് നേതൃത്വം നൽകി.