nsn
എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിലെ ചിങ്ങോലി 2885-ാം നമ്പർ ശാഖയിൽ ഗുരുകാരുണ്യം പദ്ധതി പ്രകാരം യൂണിയന്റെയും ശാഖയുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ഭക്ഷ്യ കിറ്റ് വിതരണം പി. എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: എസ്. എൻ. ഡി. പി. യോഗം ചേപ്പാട് യൂണിയനിലെ ചിങ്ങോലി 2585-ാം നമ്പർ ശാഖയിൽ കൊവിഡ് ബുദ്ധിമുട്ട് അനുഭവിക്കുന്ന ശാഖാംഗങ്ങൾക്ക് ഗുരുകാരുണ്യം പദ്ധതി പ്രകാരം യൂണിയന്റെയും ശാഖയുടെയും സംയുക്താഭിമുഖ്യത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. യൂണിയൻ കൗൺസിലർ പി.എൻ. അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ജിതിൻ ചന്ദ്രൻ, ശാഖ പ്രസിഡന്റ്‌ കാർത്തികേയൻ, സെക്രട്ടറി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ജയപ്രകാശ്, മാനേജിംഗ് കമ്മിറ്റി അംഗം സുഭഗൻ എന്നിവർ നേതൃത്വം നൽകി.