heh
റോട്ടറി ഡിസ്ട്രിക്ട് 3211 സോൺ 21 ന്റെ സേവനപ്രവർത്തനങ്ങൾ ഹരിപ്പാട് എം. എൽ എ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: റോട്ടറി ഡിസ്ട്രിക്ട് 3211 സോൺ 21 ന്റെ സേവനപ്രവർത്തനങ്ങൾ രമേശ് ചെന്നിത്തല എം. എൽ എ ഉദ്ഘാടനം ചെയ്തു. കൊവിഡ് ബാധിതപ്രദേശങ്ങളിൽ ഭക്ഷ്യകിറ്റുകളും വിദ്യാത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനു ആവശ്യമായ മൊബൈൽ ഫോണുകളും പഠനസാമഗ്രികളും നൽകിയാണ് പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചത്. സോൺ 21 നു കീഴിലുള്ള ഹരിപ്പാട് , മണ്ണാറശാല , മുട്ടം, കാർത്തികപ്പള്ളി എന്നീ ക്ലബ്ബുകൾ ചേർന്നാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. ഹരിപ്പാട് റോട്ടറി ക്ലബ് പ്രസിഡന്റ് റജി ജോൺ അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗം ജോൺ തോമസ് , വാർഡ് കൗൺസിലർ നോബിൾ , കരുവാറ്റ ഗ്രാമപഞ്ചായത് അംഗം നാഥൻ, റോട്ടറി അസിസ്റ്റന്റ് ഗവർണ്ണർ രജനികാന്ത് സി കണ്ണന്താനം , അടുത്ത വർഷത്തെ ക്ലബ് പ്രസിഡന്റുമാരായ മനു മോഹൻ , ശങ്കർ ഗോപാലകൃഷ്ണൻ , ഡോ.അബുവർഗീസ് ,ഗിരീഷ് സദാശിവൻ, മുൻ സെക്രട്ടറിമാർ, മുൻ പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു. പ്രവർത്തനങ്ങൾക്ക് അസിസ്റ്റന്റ് ഗവർണർ രശ്മി പ്രസാദാണ് നേതൃത്വം നൽകുന്നത്.