അമ്പലപ്പുഴ: കൊല്ലം കൊട്ടിയം സൗത്ത് കേരള പ്രൊവിഷൻസ് സഭയുടെ ഭാഗമായ കുന്നുമ്മ ആവിലാഭവനിലെ (ബോർമ്മ) വൈദികർ തകഴി പഞ്ചായത്തിലെ നിർദ്ധനർക്ക് അരി ഉൾപ്പെടെയുള്ള സാധനങ്ങൾ ലഭ്യമാക്കി. വൈദികരായ സാലസ് പാണ്ഡ്യാലക്കൽ, ജോർജ് ഫ്രാൻസിസ്, ലൂഷ്യസ് അത്തിപ്പൊഴിയിൽ എന്നിവരിൽ നിന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. അജയകുമാർ കിറ്റുകൾ ഏറ്റുവാങ്ങി. പഞ്ചായത്തംഗം ആമിനാ സലിം ഒപ്പമുണ്ടായിരുന്നു.