ആലപ്പുഴ: കേരളത്തിന്റെ നെല്ലറയും ടൂറിസ്​റ്റുകളുടെ ആശാകേന്ദ്രവുമായ കുട്ടനാടിനെ സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര പദ്ധതികളും ദീർഘകാല പദ്ധതികളും ആവിഷ്കരിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്റിയുമായ പി.സി.തോമസ് ആവശ്യപ്പെട്ടു. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് അനുസരിച്ചുള്ള പദ്ധതികളൊന്നും പൂർണ്ണമായിട്ടില്ല. കുട്ടനാട് സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിദഗ്ദ്ധ പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു ഹൈ ലെവൽ കമ്മി​റ്റി രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
.