പൂച്ചാക്കൽ: സിമൻറ്റിന് സർക്കാർ നിർദ്ദേശിച്ച വില നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള സിമൻറ് ട്രേഡേഴ്സ് സമിതിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പള്ളിപ്പുറം മലബാർ സിമൻ്റ് ഫാക്ടറിക്ക് മുന്നിൽ ഉപവാസം നടത്തും. നെറ്റ് ബില്ലിംഗ് സമ്പ്രദായം നടപ്പാക്കുക, കമ്മിഷൻ തുക വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സംസ്ഥാന സെക്രട്ടറി ഒ.സി. വക്കച്ചൻ ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് ചാക്കോ മുല്ലപ്പള്ളി അദ്ധ്യക്ഷത വഹിക്കും. ട്രഷറർ കെ.ഇ.റഷീദ്, ജില്ലാ പ്രസിഡൻ്റ് ടി.വി. ബൈജു എന്നിവർ പങ്കെടുക്കും.