ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തിന്റെ ഗുരുകാരുണ്യം പദ്ധതിയിലുൾപ്പെടുത്തി അമ്പലപ്പുഴ യൂണിയന്റെ സഹായത്തോടെ പറവൂർ വടക്ക് 395-ാം നമ്പർ ശാഖയിൽ നടന്ന കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം യൂണിയൻ കൗൺസിലർ കെ.ഭാസി ഉദ്ഘാടനം ചെയ്തു. 12ൽചിറ വിനു ഏറ്റുവാങ്ങി. ശാഖായോഗം പ്രസിഡന്റ് ബി.പ്രദീപ്, വൈസ് പ്രസിഡന്റ് എം.പി. രാജേന്ദ്രൻ, യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം കെ.ആർ.ഷിനോജ്, സെക്രട്ടറി പി.അശോക് കുമാർ, ശാഖാ മാനേജിംഗ് കമ്മിറ്റിയംഗം വിനു സുധേവ കുമാർ, കെ.ജി. ആനന്ദൻ, പഞ്ചായത്ത് കമ്മിറ്റി അംഗമായ നിഷാ റെജി എന്നിവർ പങ്കെടുത്തു.