cfltc
താമരക്കുളം ഗ്രാമ പഞ്ചായത്തിലെ നീലാംബരി ആശുപത്രിയിൽ ആരംഭിച്ച കൊവിഡ് ഫസ്റ്റ് ലൈൻ ടീറ്റ്മെന്റ് സെന്റർ എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്തിലെ നീലാംബരി സ്വകാര്യ ആശുപത്രിയിൽ 50 കിടക്കകളോടെ സി.എഫ്.എൽ.ടി.സി തുറന്നു. ആവശ്യമെങ്കിൽ ഇതിൽ 20 കിടക്കകൾ ഓക്സിജൻ സൗകര്യമുള്ളതാക്കാനും കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കി മാറ്റാനും കഴിയും.

എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി, ബ്ളോക്ക് പഞ്ചായത്തംഗം ശാന്തി, വൈസ് പ്രസിഡന്റ് ഷൈജാ അശോകൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ ദീപ, ദീപ ജ്യോതിഷ്, പഞ്ചായത്തംഗങ്ങളായ ആത്തുക്കാ ബീവി, വി.പ്രകാശ്, ദീപക്, ടി.മന്മഥൻ, ശോഭ സജി, റഹ്മത്ത് റഷീദ്, രജിതാ അളകനന്ദ, അനില തോമസ്, എസ്. ശ്രീജ, സെക്രട്ടറി കെ.ബിജു, അസി.സെക്രട്ടറി എൻ.നന്ദനൻ ,മെഡിക്കൽ ഓഫീസർ ഡോ.എൽവിൻ ജോസ്, കുടുംബശ്രീ ചെയർ പേഴ്സൺ ഡി.സതി എന്നിവർ പങ്കെടുത്തു.