മാവേലിക്കര: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തഴക്കര ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. ഇന്ദിരാദാസ് തഴക്കര പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ഷീല രവീന്ദ്രൻ ഉണ്ണിത്താൻ, ഷീല, അംഗം മനു ഫിലിപ്പ് എന്നിവർ പങ്കെടുത്തു.