ചേർത്തല: വിപുലമായ ടൂറിസം വികസന സാദ്ധ്യതയുള്ള പാതിരാമണൽ ദ്വീപ് കൃഷി വകുപ്പ് ഏ​റ്റെടുത്ത് എക്കോ ടൂറിസം പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മ അരങ്ങ്‌ സോഷ്യൽ സർവീസ്‌ ഫോറം രക്ഷാധികാരി സി.പി. ഷാജി മുഹമ്മ കൃഷി വകുപ്പ് മന്ത്റി പി.പ്രസാദിന് നിവേദനം നൽകി. കൃഷിവകുപ്പിന്റെ കീഴിലുള്ള കവണാ​റ്റിൻകര കാർഷിക ഗവേഷണകേന്ദ്രത്തിന്റെയും കുടുംബശ്രീ പ്രസ്ഥാനങ്ങളുടെയും സഹായം പ്രയോജനപ്പെടുത്തി​യാൽ പദ്ധതി​ നടപ്പാക്കാനാവുമെന്ന് നി​വേദനത്തി​ൽ പറയുന്നു.