കുട്ടനാട്: തന്റെ പേരിൽ ഫോൺ ചെയ്ത് ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തിയ ആളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പുളിങ്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ വാഴേച്ചിറ പുളിങ്കുന്ന് സി.ഐക്ക് പരാതി നൽകി. കൊവിഡ് പിടിപെട്ടതിനെത്തുടർന്ന് ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ രോഗിയെ പരാമർശിച്ചായിരുന്നു ഭീഷണി. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണ് സംഭവം. സംശയം തോന്നിയ ആശുപത്രി അധികൃതർ പിന്നീട് തങ്കച്ചൻ വാഴേച്ചിറയെ നേരിട്ട് വിളിച്ചു വിവരം അന്വേഷിച്ചപ്പഴാണ് നിജസ്ഥിതി അറിഞ്ഞത്. തുടർന്നാണ് സി.ഐക്ക് പരാതി നൽകിയത്.