photo
ഡോ. ടി. പ്രദീപ്

ചേർത്തല: പുനലൂർ ശ്രീനാരായണകോളേജ് പ്രിൻസിപ്പൽ ഡോ. ടി. പ്രദീപ് 26 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചു.കേരള സർവകലാശാലയിൽ 4 വർഷം ടെക്നിക്കൽ അസിസ്​റ്റന്റായി ജോലി ചെയ്ത ശേഷം 23 വർഷം ചേർത്തല ശ്രീനാരായണ കോളജിൽ ഫിസിക്‌സ് അദ്ധ്യാപകനായിരുന്നു. തുടർന്ന് ചാത്തന്നൂർ, പുനലൂർ ശ്രീനാരായണ കോളേജുകളിൽ പ്രിൻസിപ്പലായി. രണ്ടു തവണ കേരള സർവകലാശാലയിൽ സെന​റ്റ് അംഗമായിട്ടുണ്ട്. മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജില്ലാ പ്രസിഡന്റാണ്. ഭാര്യ: കെ.പി. കവിത. ഡോ.ശ്രുതി, സൂരജ് എന്നിവർ മക്കളാണ്.