ppp
കെ.ജി.രാജേശ്വരി ഉദ്ഘാടനം നിർവഹിക്കുന്നു

ആലപ്പുഴ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ ആയുർവേദ ആശുപത്രിയിൽ പരിസ്ഥിതി സംരക്ഷണ ദൗത്യസേനയുടെ നേതൃത്വത്തിൽ സെമിനാറും വൃക്ഷത്തൈ നടീലും നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണദൗത്യ സേന ജില്ലാ അദ്ധ്യക്ഷൻ ആന്റണി വേമ്പനാട് അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണ ദൗത്യസേന സംസ്ഥാന പ്രസിഡന്റ് വിജീഷ് നെടുമ്പ്രകാട്, ഡോ.ജി,പ്രദീപ്കുമാർ, കെ. മന്മഥൻ വയലാർ , ഡോ. ശാലിനി തോമസ്,ഷാജിമോൾ, ബിനുമോൻ എന്നിവർ പങ്കെടുത്തു.