തുറവൂർ: തുറവൂർ പഞ്ചായത്ത് കൊവിഡ് ബാധിതർക്ക് ഭക്ഷണം എത്തിക്കുന്നതിനായി നടത്തുന്ന സമൂഹ അടുക്കളയിലേക്ക് വളമംഗലം തെക്ക് 1054 -ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ അരിയും പച്ചക്കറിയും പലവ്യഞ്ജന സാധനങ്ങളും കൈമാറി. കരയോഗത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രനും വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ സി.ഒ.ജോർജും ചേർന്ന് കരയോഗം പ്രസിഡന്റ് അഡ്വ. സി.മധുവിൽ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങി. കരയോഗം സെക്രട്ടറി അപ്പുക്കുട്ടൻ നായർ, കമ്മിറ്റി അംഗങ്ങളായ സി.എസ്.മധുസൂദനൻ, സദാനന്ദൻ നായർ, വേണുക്കുട്ടൻ നായർ, അംഗങ്ങളായ രവീന്ദ്രൻ നായർ, രാജേശ്വരൻ, ഭാനുമതിയമ്മ എന്നിവർ സംബന്ധിച്ചു