ആലപ്പുഴ: കൊവിഡ് രോഗത്തെത്തുടർന്ന് ഗൃഹപരിചരണത്തിൽ കഴിയുന്നവർ അറിയേണ്ട വിവരങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പൊതുജനങ്ങളിലെത്തിക്കാനുള്ള പ്രചാരണ വീഡിയോ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കി . വീഡിയോയുടെ പ്രകാശനം കളക്ട്രേറ്റിൽ ജില്ല കളക്ടർ എ. അലക്‌സാണ്ടർ നിർവഹിച്ചു. ടി.ഡി മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫ. ഡോ. ബി.പത്മകുമാർ, ജില്ല ഇൻഫർമേഷൻ ഓഫീസർ എ.അരുൺ കുമാർ എന്നിവർ പങ്കെടുത്തു. 15 മിനിട്ടുള്ള വീഡിയോയിൽ നടൻ ഫഹദ് ഫാസിലാണ് ആമുഖ സന്ദേശം നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും ജനങ്ങളിലെത്തിക്കും.