അമ്പലപ്പുഴ: നിരാഹാര സമരം നടത്തിയ ലക്ഷദീപ് ജനതയ്ക്ക് പിന്തുണയുമായി എൽ .ജെ .ഡി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ ജനതാദൾ (എൽ. ജെ. ഡി) ദേശിയ കമ്മിറ്റിയംഗം നസീർ പുന്നയ്ക്കൽ പോസ്റ്റ് ഓഫീസ് പടിക്കൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സാദിഖ് എം. മാക്കിയിൽ അദ്ധ്യക്ഷത വഹിച്ചു. ജമാൽ പള്ളാത്തുരുത്തി മുഖ്യ പ്രഭാഷണം നടത്തി. ശ്രീജാ സുഭാഷ്, സാദിഖ് നീർക്കുന്നം, എം.കെ. നവാസ് അഷറഫ് പ്ലാമൂട്ടിൽ, അജീ തെക്കുംമുറി, പി.സിനിമോൾ, എച്ച്. തമീം , തങ്കച്ചൻ പുന്നപ്ര തുടങ്ങിയവർ സംസാരിച്ചു.