അമ്പലപ്പുഴ: കേരള പ്രദേശ് ടീച്ചേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ സബ് ജില്ലാ കമ്മിറ്റി മാസ്കും ഇൻഹെയിലർ മെഷീനും വിതരണം ചെയ്തു. യൂത്ത് കെയർ പുന്നപ്ര മണ്ഡലം കമ്മിറ്റിയിലേക്കു അറവുകാട് സ്കൂൾ മാനേജർ എസ്.പ്രഭുകുമാർ യൂത്ത്കോൺഗ്രസ് ഭാരവാഹികളായ സമീർ പാലമൂട് , അഫ്സൽ ,കാസ്സിം, വിഷ്ണു എന്നിവർക്ക് കൈമാറി. കെ.പി.എസ്.ടി.എ ഭാരവാഹികളായ വിനോദ്കുമാർ ,സന്ധ്യാറാണി , കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ വിജയകുമാർ,സതീഷ് ബാബു,സമീർ പുന്നപ്ര ,കൃഷ്ണപ്രസാദ്, എസ്.അഭിജിത് , രതീഷ്, ഗോപാലകൃഷ്ണൻ, ശ്രീജ,തനീഷ്,നെസർ പുന്നപ്ര , മുനീർ,ഷിയാസ്, അൻസിൽ, എന്നിവർ പങ്കെടുത്തു.