sobha

പൂച്ചാക്കൽ: കൊവിഡ് ബാധിച്ചു ഭർത്താവ് മരിച്ചതിന്റെ നാലാം ദിവസം ഭാര്യയും മരിച്ചു.

പണാവള്ളി ആറാം വാർഡ് കൂമ്പയിൽ ശോഭ (65) ആണ് ഇന്നലെ മരിച്ചത്. നാലു ദിവസം മുമ്പാണ് ഭർത്താവ് പത്മനാഭൻ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. മക്കൾ: രാഗിണി, ബിജു, ബിനീഷ് .മരുമക്കൾ: സന്തോഷ്, ജിഷ, സുമി.